A solution for climate change (In Malayalam)

in #steemit6 years ago (edited)

ചൂട്.. വല്ലാത്ത ചൂട്.. കാലാവസ്ഥാ വ്യതിയാനം...
പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു.
ഭൂമിക്ക് ഇനി ഒരേയൊരു രക്ഷ. ഇനിയും വനം വരണം. വെറുതെ മരങ്ങൾ വന്നാൽ മതിയോ ? പോരാ.. വനം വരണം..
കാരണം നെെസർഗിക വനങ്ങളിലെ ഓരോ മരവും ഓരോ ലഘു ആവാസവ്യവസ്ഥയാണ് (micro ecosystem). കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് പരിണമിച്ച് ഉണ്ടായതാണവ.
ഇത്തരത്തിലുള്ള ഒരു മരം, വെറുമൊരു മരം മാത്രമല്ല. അതിന്റെ വേരിലുള്ള fungi തൊട്ട്, ആ മരത്തിലുള്ള ഷഡ്പദങ്ങളും (insects), പക്ഷികളും ബാക്ടീരിയകളും മറ്റ് മരങ്ങളുടെ വേരുകളുമായും വരെ ചേർന്ന് അത് ഒരു ആവാസവ്യവസ്ഥയാവുന്നു.

കോടിക്കണക്കിന് വർഷങ്ങളായി ഒരു പ്രദേശത്ത് പരിണമിച്ച് വന്ന മരങ്ങൾ വെട്ടി മാറ്റി നൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് മുൻപ് മാത്രം മനുഷ്യന്റെ ഉപയോഗങ്ങൾക്ക് വേണ്ടി മറ്റ് നാടുകളിൽ നിന്നും മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നും വരെ കൊണ്ടു വന്ന ചില മരങ്ങൾ അങ്ങിങ്ങായി നട്ടാൽ പ്രകൃതിക്ക് എന്തു സംഭവിക്കും ? പ്രകൃതിയുടെ താളം തെറ്റും .. താളം തെറ്റി. താളം വല്ലാതെ തെറ്റി....

പരിഹാരത്തിനായി ഉൾക്കൊള്ളേണ്ട പാഠങ്ങൾ :-

  1. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ Akira Miyawaki രൂപകൽപന ചെയ്ത Miyawaki's method of rapid regeneration of natural forests. നൂറും ഇരുന്നൂറും വർഷങ്ങൾക്ക് പകരം ഏതാനും വർഷങ്ങൾ കൊണ്ട് നെെസർഗിക വനങ്ങൾ വളർത്തിയെടുക്കാനുള്ള ശാസ്ത്രീയ രീതി.
  2. സർപ്പക്കാവുകൾ കണ്ടിട്ടുണ്ടോ ? വളരെ ചെറിയ സ്ഥലങ്ങളിൽ നെെസർഗിക വനങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ശാസ്ത്രീയവും മഹനീയവുമായ ഒരു രീതിയാണ് സർപ്പക്കാവുകളുടേത്..

ഈ രണ്ടു രീതികളിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടാണ് പുനർജനി ലഘുവനങ്ങൾ നമ്മൾ ഉണ്ടാക്കാൻ പോകുന്നത്...

ഇനി വളരെ ശ്രദ്ധിച്ച് വായിക്കുക...

പുനർജനി ലഘുവനങ്ങൾ
..................................................

  1. പൊതുസ്ഥലങ്ങളിൽ പഞ്ചായത്ത് തലത്തിൽ അല്ലെങ്കിൽ മറ്റ് സാമൂഹ്യ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ആൽത്തറ പണിയുന്ന കണക്ക് വളരെ ചെറിയ, നടുവിൽ മണ്ണുള്ള, ഉയർത്തിക്കെട്ടിയ തറകൾ ഉണ്ടാക്കുക (ഒറ്റ സ്ലാബ് വച്ച് ഉള്ളിലെ അരികിൽ സ്ലാബ് മതിൽ കെട്ടിയാൽ പാമ്പ് ശല്യം ഒഴിവാക്കാം). ഈ മണ്ണിൽ അല്പം വളം/ ചാണകം / ഉണക്ക ഇലകൾ തുടങ്ങിവയിൽ എന്തെങ്കിലും മിശ്രിതപ്പെടുത്തി ചെടി നടാൻ പാകമാക്കുക.

  2. KFRI ( Kerala Forest Research institute) യുടെ ഫോറസ്റ്റ് നഴ്സറികളിൽ പോയാൽ ഒരു തെെക്ക് പത്തോ ഇരുപതോ രൂപ നിരക്കിൽ കേരളത്തിലെ തനത് കാട്ടുമരങ്ങളുടെ തെെകൾ കിട്ടും. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന link-ൽ click ചെയ്യുക

www.kfri.res.in/nursery.asp

ഈ മരത്തെെകളാണ് Miyawaki method ലെ potential natural vegetation ആയി നമ്മൾ ഉപയോഗിക്കുക .

  1. കാട്ടിലെന്നോണം വെെവിധ്യമുള്ള ഈ മരത്തെെകൾ കൂട്ടിക്കലർത്തി എത്രയും അടുത്ത് നടാമോ അത്രയും അടുത്ത് നടുക.
    ഇത്ര അടുത്ത് നട്ടാൽ ഇതിൽ ഏതെങ്കിലും മരം വളരുമോ എന്നാണ് ചോദ്യമെങ്കിൽ അതിന് ഉത്തരം ഇതാണ്. എല്ലാം വളരില്ല. ചിലത് വളരും. Darwin's natural selection theory യിൽ പറയുന്ന പോലെ ക്രമേണ അവിടെ ഒരു ആവാസവ്യവസ്ഥ രൂപപ്പെടും. ആദ്യത്തെ കുറച്ച് നാൾ മാത്രമേ നമ്മുടെ പുനർജനി ലഘുവനത്തിന് വെള്ളം പോലും വേണ്ടി വരികയുള്ളൂ...

ഗുണങ്ങൾ

  1. പുനർജനി ലഘുവനങ്ങൾ ഉള്ളയിടങ്ങളിലെ ജലനിരപ്പ് ഉയരുന്നു. ആയിടങ്ങളിലെ കിണറുകളിലെ വെള്ളം വറ്റില്ല.
  2. ആയിടങ്ങളിൽ ലഭിക്കുന്ന മഴ കൂടുന്നു.
  3. തണൽ, ശുദ്ധവായു, വർദ്ധിക്കുന്ന ജെെവവെെവിദ്ധ്യം, കണ്ണിന് കുളിർമ്മ, പക്ഷികൾ , ചിത്രശലഭങ്ങൾ..
  4. പ്രദേശവാസികൾക്ക് ഒത്തു ചേരാനുള്ള മിനി പാർക്കുകളായി ഇത്തരം ഇടങ്ങൾ മാറുന്നു.
  5. അന്തരീക്ഷത്തിലെ ചൂടിന് ഗണ്യമായ കുറവ് വരുന്നു.

നട്ട് പിടിപ്പിക്കൂ പുനർജനി ലഘുവനങ്ങൾ - പൊതുസ്ഥലങ്ങളിൽ, ബസ് സ്റ്റോപ്പുകളിൽ, വഴിയോരങ്ങളിൽ, ജോലിസ്ഥലങ്ങളിൽ, നിങ്ങളുടെ പറമ്പിന്റെ ഉപയോഗശൂന്യമായി കിടക്കുന്ന ആ മൂലകളിൽ..നമ്മുടെ ഭൂമി നമുക്ക് വീണ്ടും വാസയോഗ്യമാക്കണ്ടേ ? നമ്മുടെ മക്കൾക്കു വേണ്ടിയെങ്കിലും ?

Sort:  

Congratulations @mistywind! You have completed the following achievement on Steemit and have been rewarded with new badge(s) :

You published 4 posts in one day
Award for the number of comments

Click on the badge to view your Board of Honor.
If you no longer want to receive notifications, reply to this comment with the word STOP

To support your work, I also upvoted your post!

Do not miss the last post from @steemitboard:
SteemitBoard World Cup Contest - The results, the winners and the prizes

Do you like SteemitBoard's project? Then Vote for its witness and get one more award!

Coin Marketplace

STEEM 0.18
TRX 0.15
JST 0.028
BTC 63064.93
ETH 2468.39
USDT 1.00
SBD 2.55