ജീവിത വിജയം

in #success5 years ago

ജീവിതത്തിൽ ഒരുപാട് ആലോചിട്ടുണ്ട് നമ്മുടെ ഒക്കെ ജീവിതശൈലിയെ കുറിച്ച്. നാം എല്ലാം എന്തിനാണ് ഒരു പോലെ ജീവിക്കാൻ ശ്രമിക്കുന്നത്. ഒരു ആൾ കാർ മേടിക്കുമ്പോൾ, അത് പോലെ അല്ലെങ്കിൽ അതിനും മീതെ മേടിക്കണം എന്നാണ് മിക്കവാറും വിചാരിച്ചിക്കുന്നതു

ഇത് ഒരു തരം കോപ്പിയടിക്കുന്ന പോലെ അല്ലെ. സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ അടുത്തിരിക്കുന്ന കുട്ടിയുടെ പുസ്തകം നോക്കിയാൽ മതി, പിന്നെ പറയണ്ട പൂരം. അടിയോടു അടി. ഇത് പക്ഷെ ജീവിതത്തിൽ ആരും അനുസരിക്കാറില്ല. ഈ അടിച്ച ടീച്ചർ പോലും. വേറെ ഒരു ടീച്ചർ നല്ല സാരി ഉടുത്താൽ പിന്നെ അത് പോലെ മേടിക്കാൻ ശ്രമിക്കും. എന്താ നാൻ പറയുന്നത് ശെരി തന്നെ അല്ലെ?

നമ്മൾ ഒരു കാര്യം എപ്പോഴും ഓർമ്മിക്കുന്നത് നല്ലതാണ്‌. നമ്മളുടെ ഇഷ്ടങ്ങൾ അനുസരിച്ചു ജീവിക്കണം അല്ലാതെ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കരുത്. അങ്ങിനെ ചെയ്താൽ നമ്മളുടെ ജീവിതം ഒരു വൻ പരാജയമായിരിക്കും . ഇത് പോലെ തന്നെയാണ് നമ്മളുടെ കുട്ടികളുടെ കാര്യത്തിലും നമ്മൾ മറ്റുള്ളവരുടെ കുട്ടികളുടെ ജയങ്ങളെ വച്ച് മാറ്റുരക്കരുത്. അത് അവരെ വല്ലാതെ ബാധിക്കും എന്ന് മാത്രമല്ല ജീവിതത്തെ വരെ വഴി തിരിച്ചു വിടും. ഒരു ഉദാഹരണം പറഞ്ഞാൽ പാട്ടു പാടാൻ ഇഷ്ടമുള്ള കുട്ടിയെ സ്പോർട്സ് ഇവന്റിന് പോകാൻ നിർബന്ധിക്കുന്ന മാതിരി ആണ്.

സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

image source - sayee

Post is written in the Malayalam language

Coin Marketplace

STEEM 0.17
TRX 0.15
JST 0.028
BTC 62205.55
ETH 2397.85
USDT 1.00
SBD 2.50