എന്ന് , തൂലിക .steemCreated with Sketch.

in #malayalam4 years ago (edited)

എന്ന് , തൂലിക .

ടയനായി മഷി ചീന്തിയ നാളുകൾ തിരഞ്ഞിട്ട് കണ്ടെത്താനാകുന്നില്ല ,
അന്നെന്റെ കറ വാങ്ങിയ കടലാസുകൾ ഇന്ന് ചിതലരിച്ചിരിക്കണം!

അന്നാ ചിന്തകൾക്ക് മധുരമായിരുന്നു രുചി !

പിന്നെയേറെ രുചികൾ കടന്നെത്തി,

അധികാരദാഹികളുടെ ചോരയുടെ കൊഴുപ്പ് ,
കലാലയത്തിലെ അഞ്ചുരൂപാ കട്ടന്റെ ചവർപ്പ് ,
ആനന്ദ നൃത്തത്തിനൊടുവിലെ ഉടയോന്റെ വിയർപ്പ് ,
മുദ്രാവാക്യങ്ങൾ അലറിയ കണ്ഠത്തിലെ
പിളർപ്പ് ,

പക്ഷേയൊരിക്കലും കടന്നു വന്നില്ലയാ മനനത്തിൻ ഇനിപ്പ് !

ഇനിയെന്നദ്ദേഹം വരുമെന്നുമറിയില്ല !
തൊണ്ട വരാളാതെത്ര നാൾ ഞാനുണ്ട് ?അറിയില്ല .
ഒരു തവണ കൂടിയാ മാധുര്യമെന്നിലൂ-
ടൊഴുകുന്നതും കാത്തീമേശവലിപ്പിൽ ,
ഞാനീയിരുളിനോടൊപ്പം !

@ansafmohdpt


എന്നിലേക്കെത്തുവാൻ :

Facebook ,Twitter
Instagram ,LinkedIn
Email : [email protected]
Steemit Blog
My Malayalam Scribbles on Steemit


Coin Marketplace

STEEM 0.28
TRX 0.11
JST 0.035
BTC 66839.89
ETH 3201.13
USDT 1.00
SBD 4.07