സ്റ്റീം മലയാളം കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം! (Welcome to Steem Malayalam Community!)

in Steem Malayalam5 years ago (edited)

IMG_20200223_164456.jpg

സ്റ്റീം ബ്ളോക് ചെയിനിലെ പ്രിയ സുഹൃത്തുക്കളേ,
മലയാളം ഭാഷ കൈകാര്യം ചെയ്യാനറിയുന്നവർക്ക് ഒത്തുകൂടാനൊരിടം എന്ന നിലക്ക് 'Steem Malayalam' കമ്മ്യൂണിറ്റി നിർമിതമായിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കമ്മ്യൂണിറ്റികളുടെ വരവോടെ സ്റ്റീം ബ്ളോക് ചെയ്നിലിതുവരെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ചില ന്യൂനതകൾ പരിഹരിക്കപ്പെടുകയാണ്. അവയിലൊന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഏകാധിപത്യം.

സ്കൂൾ തലത്തിൽ മലയാളം ഒന്നാം ഭാഷയായി പഠിച്ചിട്ടുള്ള, ഇംഗ്ലീഷിനെ വെറുപ്പോടുകൂടിയല്ലാതെ കണ്ടിട്ടില്ലാത്ത ആളുകളാണ് നമ്മിൽ പലരും. കാലക്രമേണ ഈ വെറുപ്പ് ഒരുതരം ഭയമായി മാറുകയും, ഭയം ഒരു വ്യക്തിയുടെ സർഗാത്മകതയെ അശേഷം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം നമ്മുടെയിടയിലെ ഒട്ടനവധി പ്രഗല്ഭരായ ആളുകളെ ശരാശരിക്കാരായി മുദ്ര കുത്താൻ കാരണമായിരിക്കുന്നു. സ്റ്റീമിറ്റ് പോലുള്ള ഉത്തരാധുനിക നവമാധ്യമങ്ങൾ ഇത്തരമാളുകളെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്.

കഴിഞ്ഞ രണ്ടു കൊല്ലത്തിലേറെ സജീവമായി സ്റ്റീമിറ്റ് ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ നവമാധ്യമത്തെ ശരിക്കും അടുത്തറിയാനെനിക്കായിട്ടുണ്ട്. അനന്തമായ സാധ്യതകൾ പതുങ്ങിയിരിക്കുന്ന സ്ഥലമാണിവിടം. ഇംഗ്ലീഷൊരു അജ്ഞാത ഭാഷയായി അനുഭവപ്പെടുന്നു എന്നത് കൊണ്ട് മാത്രം ഒരാൾക്കും അവസരം നിഷേധിക്കപ്പെട്ടുകൂടാ. നവമാധ്യമങ്ങളിലെ മലയാളികളുടെ സാന്നിധ്യം അമ്പരപ്പിക്കുന്നതാണെന്നതിൽ മറുവാക്കില്ല. അത്തരമൊരു ശക്തമായ മലയാളി സാന്നിധ്യം സ്റ്റീമിറ്റിൽ അത്യന്താപേക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്റ്റീമിറ്റിൽ നിലവിൽ അക്കൗണ്ടുള്ള, മലയാളം കൈകാര്യം ചെയ്യാൻ കഴിവുള്ള ഏവരിലേക്കും ഈ വിവരം എത്തിച്ചേർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നന്ദി!

Sort:  

നല്ല തുടക്കം... സന്തോഷം. മലയാളത്തിൽ സംഗതികൾ ഷെയർ ചെയ്തു അതിനു കമ്മ്യൂണിറ്റി സപ്പോർട്ട് കൂടി കിട്ടിയാൽ നമക്ക് കുറച്ചു സ്റ്റീമിയൻസിനെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പറ്റും.

Long before ഞാൻ കുറച്ചു സ്റുഡന്റ്സിനോട് കാര്യങ്ങൾ അവതരിപ്പിച്ചു ഫെയിൽ ആയതാ. അവർക്കു steemit ബേസിക്സ് വരെ പഠിച്ചു മനസിലാക്കാൻ പറ്റുന്നില്ലായിരുന്നു അല്ലെങ്കിൽ interest ഇല്ലായിരുന്നു... പിന്നെ എങ്ങിനെയാ ബ്ലോഗ് ഉണ്ടാക്കാൻ പറ്റുന്നത്.

എന്നാൽ അവർ fb യിൽ ഭയങ്കര ആക്റ്റീവ് ആണ് കാരണം ... ഭാഷാ ..

ഇത് നല്ല തുടക്കം. നമക്ക് ശ്രെമിക്കാം. പിന്നെ ഞാൻ മലയാളത്തിൽ കുറച്ചു WEAK ആണ് പഠിച്ചത് വളർന്നത് എല്ലാം തമിഴ് നാട്ടിലായതു കൊണ്ടാണ്. ക്ഷെമിക്കണം. 👍

താങ്കളുടെ മലയാളം വളരെ മനോഹരമാണ്. ഞാൻ കുറേയധികം ആളുകളെ ഇവിടെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ആർക്കും സ്റ്റീമിറ്റ് എന്തെന്ന് മനസ്സിലാക്കാനോ പിടിച്ചു നിൽക്കാനോ സാധിച്ചിട്ടില്ല. അതുകൊണ്ട് നിലവിൽ ഉള്ളവരെ ഉൾപ്പെടുത്തി കരുക്കൾ നീക്കാം.

@bobinson @elsaenroute @dexterdev @sayee @ashley4u @silenteyes and വേറെയാരെങ്കിലുമുണ്ടോയെന്നറിയില്ല.

He is not active it seems.

I am also not active these days :(

നല്ല ആശയം
ഈ കമ്മ്യൂണിറ്റി വളർന്നു വലുതാകട്ടെ

തീർച്ചയായും.. എന്റടുത്ത് കുറേയധികം Pending Claimed accounts ഉണ്ട്. ആർക്കെങ്കിലും Free steem cacounts വേണമെങ്കിൽ എന്നെ സമീപിക്കാം.

ഞാനും ഉണ്ട് 😘

സ്വാഗതം!

നവമാധ്യമങ്ങളിലെ മലയാളികളുടെ സാന്നിധ്യം അമ്പരപ്പിക്കുന്നതാണെന്നതിൽ മറുവാക്കില്ല.

കിടുവേ 😀

ഞാൻ ആക്റ്റീവ് അല്ലാരുന്നു .. 🙂🙂🙂🙂 എല്ലാവരും ഓക്കേ ആണോ??

എല്ലാരും ഓകെയാണ്.. ആഷ്ലിക്ക് സുഖമാണെന്ന് കരുതുന്നു!

മലയാളി ഇല്ലാത്ത സ്ഥലമോ? എവിടെ ചെന്നാലും ഉണ്ടാവും മലയാളി! പിന്നെന്തിന് മലയാളി മറ്റുള്ള ഭാഷകളെ പേടിക്കണം. മലയാളിക്ക് മലയാളി തന്നെ ധാരാളം. സ്റ്റീം ഇറ്റ് മലയാളി ഭരിക്കുന്ന കാലം അധികം വിദൂരമല്ല.

Coin Marketplace

STEEM 0.17
TRX 0.15
JST 0.028
BTC 57940.42
ETH 2359.25
USDT 1.00
SBD 2.36